|    Jun 25 Sun, 2017 3:50 pm
FLASH NEWS

അസാധുവാക്കിയ 13 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടി

Published : 15th November 2016 | Posted By: SMR

പാലക്കാട്: മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നോാട്ടുകള്‍ കൂടി വാളയാറില്‍ എക്‌സൈസ് വാഹന പരിശോധനക്കിടെ പിടികൂടി. ഇന്നലെ ഉച്ചയോടെ വാളയാര്‍ അട്ടപ്പള്ളത്തു നിന്നാണ് അസാധുവാക്കിയ 1000, 500 രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക്  കൊണ്ടുപോവുകയായിരുന്നു പണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ബസ് യാത്രക്കാരനായ പെരുമ്പാവൂര്‍ സ്വദേശി അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും എക്‌സൈസ് 15.30 ലക്ഷം പിടികൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക