|    Apr 23 Sun, 2017 3:25 pm
FLASH NEWS

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്ന തിയ്യതി നീട്ടില്ല

Published : 30th November 2016 | Posted By: SMR

curry

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഗ്‌വാല്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചതാണിത്. റിസര്‍വ് ബാങ്കിലും മറ്റു ബാങ്കുകളിലും മതിയായ തോതില്‍ പണം ലഭ്യമാണ്. 100 രൂപ നോട്ടുകളുടെ വിതരണം കൂട്ടിയിട്ടുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്ന സമയപരിധി ഡിസംബര്‍ 30ല്‍ നിന്നു നീട്ടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം വിശദമാക്കി. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് രാജ്യത്ത് 1,716.5 കോടിയുടെ 500 രൂപ നോട്ടുകളും 685.86 കോടിയുടെ 1000 രൂപ നോട്ടുകളും പ്രചാരത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day