|    Feb 26 Sun, 2017 6:32 pm
FLASH NEWS

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചില്ല;നവജാത ശിശു ചികിത്സകിട്ടാതെ മരിച്ചു

Published : 21st November 2016 | Posted By: mi.ptk

baby-legs

പൂണെ: അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നവജാത ശിശു ചികിത്സകിട്ടാതെ മരിച്ചു. ഗുരുതരാവസ്ഥയില്‍ ഹൃദയശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്.
ഹൃദയ ശസ്ത്രക്രിയക്കായി റൂബി ഹാള്‍ ക്ലിനിക്കിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുമ്പ് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. നിരോധിച്ച 500, 1000 നോട്ടുകള്‍ അടങ്ങുന്ന ഒരു ലക്ഷം രൂപ ആദ്യം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അത് സ്വീകരിക്കാന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു.
എന്നാല്‍, അസാധുവായ പണം നല്‍കിയതിനാല്‍ ചികിത്സ നിഷേധിച്ചുവെന്ന ബന്ധുക്കളുടെ ആരോപണം റൂബി ഹാള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 331 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day