|    Sep 23 Sun, 2018 9:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അസാധുവാക്കിയ കറന്‍സികളില്‍ 99.3% തിരിച്ചെത്തി: ആര്‍ബിഐ

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിനു കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപയുടെ കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് നിരോധിക്കുമ്പോള്‍ വിപണിയിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ കറന്‍സികളില്‍ 15.31 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സി തിരിച്ചെത്തി. 10,720 കോടി രൂപയുടെ കറന്‍സിയേ തിരിച്ചെത്താനുള്ളൂവെന്നും 2017-18 വാര്‍ഷിക റിപോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു.
8,000 കോടി രൂപ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി ചെലവഴിച്ചു. ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റം (സിവിപിഎസ്) എന്ന അതിവേഗ സാങ്കേതികവിദ്യ ഉപയോഗിച്ചാണു തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സാമ്പത്തിക വിദഗ്ധരുടെ വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. നിരോധനത്തിന്റെ ഫലമായി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകരുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തിരുന്നു.
അതേസമയം നിരോധിച്ച നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പെട്ടെന്നു നോട്ടുകള്‍ നിരോധിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടി.
വിഡ്ഢിത്തമാണെന്ന് തെളിഞ്ഞ തീരുമാനത്തിനു രാജ്യത്തെ ജനങ്ങള്‍ വളരെ വലിയ വിലയാണു നല്‍കേണ്ടി വന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss