|    Aug 17 Thu, 2017 7:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസാധുവാക്കാത്ത പണം നിക്ഷേപിച്ചാല്‍ പിന്‍വലിക്കുന്നതിന് ഇളവ്

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി രൂക്ഷമായതോടെ അവ്യക്തവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമല്ലാത്ത പുതിയ പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പുറത്തിറക്കിയ പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ ഉള്‍പ്പെടെ നിലവിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ അവ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാവില്ലെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പുതിയ 500, 2000 നോട്ടുകളും മറ്റു നിലവിലുള്ള നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മാത്രമാണ് പുതിയ ഇളവ് ബാധകമാവുക. ബാങ്കില്‍ ചെന്ന് സ്ലിപ്പ് എഴുതിനല്‍കി ഈ തുക പിന്‍വലിക്കാനാവും.
എന്നാല്‍, എടിഎം വഴി മുന്‍ നിശ്ചയിച്ച 2500 രൂപ എന്ന പരിധിയില്‍ അധികം പിന്‍വലിക്കാനാവില്ല. ഇളവ് ഇന്നലെമുതല്‍ നിക്ഷേപിച്ച അസാധുവാക്കാത്ത നോട്ടുകള്‍ക്കു മാത്രമാണ്. ഇങ്ങനെ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളായിരിക്കും തിരിച്ചു ലഭിക്കുക.
ബാങ്കില്‍ നേരിട്ടു നിക്ഷേപിക്കുന്ന പുതിയ നോട്ടുകള്‍ക്കു മാത്രമാണ് ഇത് ബാധകമാവുക. ബാങ്കുകളില്‍ വരുന്ന ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, നവംബര്‍ 28 വരെ ബാങ്കുകളില്‍ നിക്ഷേപിച്ച പിന്‍വലിച്ചതും അല്ലാത്തതുമായ എല്ലാ തുകയ്ക്കും പിന്‍വലിക്കാനുള്ള നിയന്ത്രണം പഴയപോലെ തുടരും. നിലവില്‍ 24,000 രൂപവരെ മാത്രമേ ഒരാഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക