|    Oct 19 Thu, 2017 2:48 pm
FLASH NEWS

അസഹിഷ്ണുത സൃഷ്ടിക്കുന്നത് ചരിത്രമറിയാത്തവര്‍ : ഡോ. എം കെ മുനീര്‍

Published : 14th July 2017 | Posted By: fsq

 

പെരുവയല്‍: രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നത് ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്തവരാണെന്നും സ്വാതന്ത്ര്യ സമര പോരാട്ടം മുതല്‍ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വിവിധ മതങ്ങള്‍ രാജ്യപുരോഗതിക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ മനസ്സിലാകുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് സൗഹാര്‍ദ്ധ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ പൗരാണിക ഗ്രന്ഥങ്ങളും ഉപനിഷത്തുക്കളും പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി ലോകത്തിന് പരിജയപ്പെടുത്തിയത് മുഗള്‍ കാലഘട്ടത്തിലാണ്.അത് പോലെ അറബ്, പോര്‍ച്ചുഗീസ് സംസ്‌കാരം നമ്മുടെ ഭക്ഷണ രീതിയിലും സംസ്‌കാരത്തിലും ഇഴുകിച്ചേര്‍ന്നിട്ടുണ്ടെന്നും കൊണ്ടും കൊടുത്തും മുന്നോട്ടു പോയ ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും തൂണിലും തുരുമ്പിലും അത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക