|    Jul 21 Fri, 2017 12:18 pm
FLASH NEWS
Home   >  News now   >  

അസഹിഷ്ണുത വളരുമ്പോള്‍ പൗരന്മാരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക

Published : 30th July 2016 | Posted By: sdq

john-kirbyവാഷിങ്ടണ്‍: ഇന്ത്യയില്‍ വര്‍ഗ്ഗീയ അസഹിഷ്ണുത വളരുകയാണെന്നും ഇതിനിടയില്‍ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അമേരിക്ക. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിക്കണമെന്നും അസഹിഷ്ണുത വളര്‍ത്തി ആക്രമണങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ബീഫ് സൂക്ഷിച്ചുവെന്ന് രോപിച്ച് മധ്യപ്രദേശില്‍ രണ്ട് സ്ത്രീകളെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിച്ചത് സംഭവിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മത, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും എല്ലാ തരം അസഹിഷ്ണുതകളെ ചെറുക്കുന്നതിലും ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാരിനും അമേരിക്ക സര്‍വ്വ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക