|    Jul 20 Fri, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അസഹിഷ്ണുത തടയണം : ഡല്‍ഹി ഹൈക്കോടതി

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മറ്റുള്ളവരുടെ ജീവിതത്തേക്കാള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് വില കല്‍പിക്കുന്നവരുടെ അസഹിഷ്ണുത രാജ്യത്ത് വളര്‍ന്നുവരുന്നത് തടയേണ്ട സമയമായെന്ന് ഡല്‍ഹി ഹൈക്കോടതി. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കാടന്‍യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിതാവിനെയും മകനെയും ആക്രമിച്ച കേസില്‍ വിധിപറയുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ നാലുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. ബിജെപി എംപി രമേശ് ബിധുരിയുടെ അനുയായികളാണു ശിക്ഷിക്കപ്പെട്ടവര്‍.നഗരത്തിലെ ആളുകള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഈ കേസ്. രാഷ്ട്രീയവിശ്വാസത്തിന്റെ പേരില്‍ അയല്‍വാസികളെപ്പോലും ഉപദ്രവിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവരുടെ ജീവിതമാണ്- കോടതി പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനായി മറ്റുള്ളവരെ സ്വന്തം കാഴ്ചപ്പാടിലേക്ക് വലിച്ചിഴയ്ക്കാന്‍ അവകാശമില്ല. ഇത്തരം അസഹിഷ്ണുത വച്ച് അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് പാഠമായിരിക്കണം ഈ വിധിയെന്നും കോടതി പറഞ്ഞു.2007 ആഗസ്ത് 4നാണ് കേസിനാസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ രാജു എന്ന മധ്യവയസ്‌കനെ വടിയും വാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന മകനെയും ഇവര്‍ ആക്രമിച്ചു. ദക്ഷിണ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലായിരുന്നു സംഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss