|    Jan 22 Sun, 2017 3:50 pm
FLASH NEWS

അസഹിഷ്ണുതാ വിവാദം; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച തുടങ്ങും

Published : 30th November 2015 | Posted By: swapna en

indian-parliment

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങും. നേരത്തെ ചര്‍ച്ചയ്ക്കായി പ്രതിപക്ഷ കക്ഷികള്‍ വെവ്വേറെ നോട്ടീസുകള്‍ നല്‍കിയിരുന്നു.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ചില മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യസഭയില്‍ കോണ്‍ഗ്രസ്സും ജെഡിയുവും ലോക്‌സഭയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമാണ് ചര്‍ച്ചയ്ക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ ചര്‍ച്ച ഇന്ന് തുടങ്ങും.രാജ്യസഭയില്‍ ഭരണഘടനാദിനത്തോടനുബന്ധിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും അസഹിഷ്ണുതാ വിവാദം ചര്‍ച്ച ചെയ്യുന്നത്.കോണ്‍ഗ്രസ്സിലെ ആനന്ദ് ശര്‍മ, ജെഡിയുവിലെ കെ സി ത്യാഗി എന്നിവര്‍ ലോക്‌സഭയിലും സിപി—എമ്മിലെ സീതാറാം യെച്ചൂരി രാജ്യസഭയിലും പ്രമേയമവതരിപ്പിച്ചു സംസാരിക്കും.പ്രകോപനപരമായ പ്രസ്താവനയ്‌ക്കെതിരേ

നടപടിയെടുത്തുകൊണ്ട് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ത്യാഗി ആവശ്യപ്പെട്ടു.

വിവാദ പ്രസ്താവന നടത്തിയ അഞ്ചു മന്ത്രിമാര്‍ രാജി വയ്ക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.അസഹിഷ്ണുതാ സംഭവങ്ങളെ സഭ അപലപിക്കുന്നു എന്ന ഒറ്റവരി പ്രമേയമാണ് സിപിഎം രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.ലോക്‌സഭയില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സിപിഎമ്മിലെ പി കരുണാകരന്‍, കോണ്‍ഗ്രസ്സിലെ കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക