|    Mar 24 Fri, 2017 7:49 am
FLASH NEWS

അസഹിഷ്ണുതാ വിവാദം; ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ശിവസേനയുടെ പാരിതോഷികം

Published : 26th November 2015 | Posted By: swapna en

 

aamir-khan-

ലുധിയാന: രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരേ പ്രസ്താവന നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരേ വീണ്ടും ശിവസേന. ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക്് പാരിതോഷികം നല്‍കുമെന്നാണ് ശിവസേന പഞ്ചാബ് ഘടകം പ്രസ്താവിച്ചത്. ആമിര്‍ ഖാനെ അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം നല്‍കുമെന്ന് പറഞ്ഞത് ശിവസേനയുടെ പഞ്ചാബിലെ നേതാവായ രാജീവ് ടണ്ഡനാണ്.

തന്റെ പുതിയ ചിത്രമായ ഡങ്കാലിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ആമിര്‍ ഖാന്‍ ഇപ്പോള്‍ പഞ്ചാബിലാണ്. ആമിര്‍ ഖാന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുന്നില്‍ ശിവസേന താരത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഹോട്ടലിലെ ജീവനക്കാരോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കോ ആമിറിനെ മര്‍ദ്ദിക്കാമെന്ന് രാജീവ് പറഞ്ഞു. മര്‍ദ്ദിച്ച വീഡിയോയുമായി വന്നാല്‍ പണം നല്‍കും. ഇന്ത്യയില്‍ താമസിച്ചു കൊണ്ട് രാജ്യത്തിനെതിരേ ആമിര്‍ ഖാന്‍ സംസാരിക്കരുത്-രാജീവ് ടണ്ഡന്‍ പറഞ്ഞു.

അതിനിടെ ആമിറിന്റെ പ്രസ്താവനയ്‌ക്കെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡില്‍ നിന്ന് പ്രതികരങ്ങള്‍ വരുന്നുണ്ട്. അനുപം ഖേര്‍, ഓം പൂരി, രവീണാ ടണ്ഡന്‍, പരേഷ് റാവല്‍, ഋഷി കപൂര്‍ എന്നിവര്‍ ആമിറിനെതിരേ രംഗത്ത് വന്നു.  ഏ ആര്‍ റഹ്മാന്‍, ജാക്കി ഷറഫ് എന്നിവര്‍ താരത്തിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. വിവാദം ആമിറിന്റെ പുതിയ ചിത്രമായ ഡങ്കിലിനെ ബാധിക്കുമെന്നാണ് ബോളിവുഡിന്റെ ആശങ്ക. പികെ എന്ന സിനിമയുമായി ബന്ധപ്പെട്ടും ആമിര്‍ ബി.ജെ.പി-ശിവസേനയുടെ ഒളിയമ്പുകള്‍ക്ക് പാത്രമായിരുന്നു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി ഒരു പരിപാടിക്കിടെ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

(Visited 95 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക