|    Jul 23 Mon, 2018 7:49 am

അസഹിഷ്ണുതയ്ക്ക് ബദല്‍ ഗുരുധര്‍മം: ഇ ടി ടൈസണ്‍ എംഎല്‍എ

Published : 22nd September 2017 | Posted By: fsq

 

തൃശൂര്‍: രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയ്ക്ക് ബദലായ ഗുരുധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് ഇ ടി ടൈസണ്‍ എം.എല്‍.എ. പറഞ്ഞു. ശ്രീമാഹേശ്വര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൂര്‍ക്കഞ്ചേരി സെന്ററില്‍ സംഘടിപ്പിച്ച ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച്് സംഘടിപ്പിച്ച യജ്ഞത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. ജയന്‍ എടത്തറ ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഗുരധര്‍മ്മ പ്രചാരണസഭ സംസ്ഥാന സമിതി അംഗം കെ. പ്രസന്നകുമാരി, എം.ജി. വിജയലക്ഷ്മി എന്നിവര്‍ സമൂഹപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമിതി പ്രസിഡന്റ് പി.എന്‍. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്യാം തയ്യില്‍, കെ.കെ. കോമളകുമാര്‍, ഇ.കെ. സുനിലാനിലന്‍, കെ.പി. മാധവന്‍, പി.എസ്. ബാബുരാജ്, പി.വി. പ്രകാശന്‍, വി.ജി. സുരേഷ്, രതിന്‍ കാട്ടുങ്കല്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് പതാക താഴ്ത്തിയതിനുശേഷം കഞ്ഞിയും പുഴുക്കും വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss