|    Oct 20 Sat, 2018 1:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അസഹിഷ്ണുതയുടെ വേരുകള്‍ അറുത്ത് മാറ്റണമെന്ന് ഉമ്മന്‍ചാണ്ടി

Published : 24th September 2017 | Posted By: fsq

 

കോട്ടയം: അസഹിഷ്ണുതയുടെ വേരുകള്‍ എവിടെനിന്നാണെന്ന് കണ്ടെത്തി അറുത്ത് ഇല്ലാതാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസഹിഷ്ണുതയുടെ പ്രകടമായ മുഖമാണ് സമീപകാലത്തുണ്ടായ കൊലപാതകങ്ങളില്‍ ദര്‍ശിക്കാനാവുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നുവെന്നത് ഉല്‍ക്കണ്ഠപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെയുഡബ്ല്യുജെ കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച എഴുത്തിന്റെ സ്വാതന്ത്ര്യം ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനാധിപത്യത്തിന്റെ ഏറ്റ വും വലിയ അന്തസ്സന്ത സഹിഷ്ണുതയാണ്. അത് നഷ്ടപ്പെടുമ്പോഴാണ് തെറ്റായ ചിന്തക ള്‍ കടന്നുവരുന്നത്. ജനാധിപ ത്യം ശക്തിപ്പെടണമെങ്കില്‍ എതിര്‍ശബ്ദങ്ങളെ കേള്‍ക്കാനുള്ള മനസ്സുണ്ടാവണം. എതിര്‍പ്പിനെ നേരിടാന്‍ തന്റേടമില്ലാത്തവരാണ് ഏതുമാര്‍ഗമുപയോഗിച്ചും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അത് ജനാധിപത്യസംവിധാനത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ നമ്മെയെല്ലാം ചിന്തിപ്പിക്കുന്നതാണ്. യഥാര്‍ഥ കുറ്റവാളികളെ മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ ന്‍ ജനകീയമുന്നേറ്റമുണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കൃത്യനിര്‍വഹണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ മാധ്യമങ്ങള്‍ക്കും കിട്ടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഇത് ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. മാധ്യമസ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനെതിരേ ജനകീയമായ മുന്നേറ്റമുണ്ടാവണമെന്ന് ജോസ് കെ മാണി എം പി ചൂണ്ടിക്കാട്ടി. ആശയങ്ങളെ നേരിടാ ന്‍ കഴിവില്ലാത്തവരാണ് കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരേ മതനിരപേക്ഷ ഐക്യം രൂപപ്പെടണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ജനാധിപത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കൊലയാളികള്‍ എതിരഭിപ്രായം പറയുന്ന എല്ലാവരെയും കൊല്ലുന്നില്ലെന്നും ചില പ്രത്യേക അഭിപ്രായങ്ങള്‍ പറയുന്നവരെ മാത്രമാണ് കൊലപ്പെടുത്തുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. ബി ഇഖ്ബാല്‍ പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രമുഖമായ എല്ലാ പ്രശ്‌നങ്ങളി ലും ഗൗരി ലങ്കേഷ് ധീരമായ നിലപാടുകളെടുത്തിരുന്നു. അതാണ് ഗൗരി ലങ്കേഷിനെ കൊലയാളികള്‍ ഉന്നംവയ്ക്കാന്‍ കാരണം. ജനാധിപത്യത്തിന്റെ കരുതല്‍ ശക്തികളാണ് മാധ്യമങ്ങള്‍. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോള്‍ തന്നെ ജനാധിപത്യം നിലനില്‍ക്കുന്നതിന് ശക്തമായ ജനകീയ ഐക്യനിര കെട്ടിപ്പടുക്കാനുള്ള പരിശ്രമമുണ്ടാവണമെ ന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ റെജി ജോസഫ്, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss