|    Nov 15 Thu, 2018 7:16 am
FLASH NEWS

അസമില്‍ ബിജെപിയുടേത് ഫാഷിസ്റ്റ് അജണ്ട: ജമാഅത്ത് കൗണ്‍സില്‍

Published : 4th August 2018 | Posted By: kasim kzm

കരുനാഗപ്പള്ളി:പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസമില്‍ നിന്നും 40 ലക്ഷം മനുഷ്യരെ പുറത്താക്കാനുള്ള നീക്കം ബിജെപിയുടെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും ഇതിലൂടെ അവര്‍ മുഖ്യശത്രുവായി കാണുന്ന മുസ്‌ലിംകളെ പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്താനും ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ നിര്‍വാഹകരസമിതിയോഗം അഭിപ്രായപ്പെട്ടു.
മുമ്പ് ജര്‍മനിയില്‍ ഹിറ്റ്‌ലറും മ്യാന്‍മാറില്‍ പട്ടാളഭരണകൂടവും പിന്തുടര്‍ന്നത് ഇതേ മാതൃകയാണെന്നും മനുഷ്യത്വ രഹിതമായ ഈ നടപടികള്‍ക്കെതിരേ മുഴുവന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് ശക്തമായ പ്രതിരോധം സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജലീല്‍ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം റഹീം ചെങ്ങഴത്ത് യോഗം ഉദ്ഘാടനം ചെയ്തു. എ സിദ്ദിഖ്, നസീര്‍ കണ്ണാടിയില്‍, സൈനുദ്ദീന്‍ തഴവശ്ശേരി, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, അസീസ് അല്‍മനാര്‍, സി എം ഷംസുദ്ദീന്‍, സലീം മണ്ണേല്‍, മുഹമ്മദ്കുഞ്ഞ് പാലോലിക്കുളങ്ങര, നിസാര്‍ സെഞ്ച്വറി, യൂനുസ് ചിറ്റുമൂല, അബ്ദുല്‍സലാം ക്ലാപ്പന, സുലൈമാന്‍കുഞ്ഞ് എരിയാപുരം, സിദ്ദിഖ് വല്ലേത്തറ, മജീദ് മാരാരിത്തോട്ടം, എച്ച് സലാഹുദ്ദീന്‍, അബ്ദുല്‍വഹാബ് മാലുമ്മേല്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss