|    Mar 23 Thu, 2017 5:45 am
FLASH NEWS

അസമില്‍ നിന്ന് സംഘപരിവാര സംഘടനകള്‍ ആദിവാസി പെണ്‍കുട്ടികളെ കടത്തുന്നു

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: സംഘപരിവാര സംഘടനകള്‍ അസമില്‍ നിന്ന് ആദിവാസി പെണ്‍കുട്ടികളെ കടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നല്ല വിദ്യാഭ്യാസം നല്‍കാമെന്ന വ്യാജേനയാണ് രാഷ്ട്രീയ സേവികാ സമിതി, വിദ്യാഭാരതി, സേനാഭാരതി എന്നീ ഹിന്ദുത്വ സംഘടനകള്‍ ആദിവാസി പെണ്‍കുട്ടികളെ കടത്തുന്നതെന്ന് പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ തെളിവു ലഭിച്ചിട്ടുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പെണ്‍കുട്ടികളെ കടത്തുന്നത്. അസമില്‍ നിന്ന് പഞ്ചാബിലേക്കും ഗുജറാത്തിലേക്കും 31 ആദിവാസി പെണ്‍കുട്ടികളെ കടത്തിയതിനു തെളിവുണ്ട്. ഇവരെ അസമില്‍ തിരിച്ചെത്തിക്കണമെന്ന അസം ബാലവകാശ സംരക്ഷണ കമ്മീഷന്റെയും ഡല്‍ഹി പട്യാല ചൈല്‍ഡ് ലൈനുകളുടെയും ഉത്തരവ് സംഘപരിവാര സംഘടനകള്‍ ഗുജറാത്ത്, പഞ്ചാബ് സര്‍ക്കാരുകളുടെ ഒത്താശയോടെ ലംഘിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 2000ത്തിലെ ബാലനീതി നിയമവും 2005ലെ ബാലാവകാശ നിയമവും ലംഘിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മറ്റു ഹിന്ദുത്വ സംഘടനകള്‍ക്കുമെതിരേ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് പ്രിയങ്ക ചോദിച്ചു.
സംഘടനയുടെ നിഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പെണ്‍കുട്ടികളെ കടത്തിയതെന്ന ആരോപണം ശക്തമാണ്.

(Visited 137 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക