|    Jan 17 Tue, 2017 10:50 pm
FLASH NEWS

അസമില്‍ ഏറ്റുമുട്ടല്‍; 3 മരണം

Published : 20th August 2016 | Posted By: SMR

തേസ്പൂര്‍: അസം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ സോണിത്പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി മൂന്ന് എന്‍ഡിഎഫ്ബി (എസ്) പ്രവര്‍ത്തകര്‍ മരിച്ചു. പോലിസും സൈന്യവും സിആര്‍പിഎഫ് കോബ്ര ബറ്റാലിയനും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാസേന എന്‍ഡിഎഫ്ബി (എസ്) ക്യാംപിനടുത്തെത്തിയപ്പോള്‍ പതിയിരുന്ന പ്രവര്‍ത്തകര്‍ വെടിവയ്ക്കുകയായിരുന്നു. സേന തിരിച്ചു വെടിവച്ചു. ക്യാംപ് സേന തകര്‍ത്തു. മരിച്ചവരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക