|    Mar 23 Thu, 2017 8:05 pm
FLASH NEWS

അസമില്‍ ആക്രമണം:13 മരണം

Published : 5th August 2016 | Posted By: mi.ptk

6oxazc3w

ഗുഹാവത്തി: അസമിലെ കൊക്രജാറിലുണ്ടായ ആക്രമണത്തില്‍ ഒരു അക്രമി അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ അക്രമികള്‍ ബലസാന്‍ മാര്‍ക്കറ്റില്‍ ആക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അക്രമമുണ്ടായത്.
ആഴ്ച ചന്ത കൂടുന്ന തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ്അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്നോ നാലോ തീവ്രവാദികളാണ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ചിലര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെന്നും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അസം ആഭ്യന്തര മന്ത്രി ശര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

updating…

(Visited 260 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക