|    Feb 21 Tue, 2017 12:53 pm
FLASH NEWS

അസമില്‍ അഫ്‌സ്പ ആറുമാസം കൂടി നീട്ടി

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അസമില്‍ സായുധസേനകള്‍ക്കു പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) ആറുമാസത്തേക്കു കൂടി നീട്ടി. മേഘാലയ അതിര്‍ത്തിയിലെ 20 കിലോമീറ്റര്‍ പ്രദേശത്തും അഫ്‌സ്പ നീട്ടിയിട്ടുണ്ട്. ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ മൂലം അസമിലെ ക്രമസമാധാനനില ആശങ്കാജനകമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി-സപ്തംബര്‍ മാസങ്ങള്‍ക്കിടയില്‍ വിവിധ സംഘടനകളുടെ ആക്രമണത്തില്‍ 29 പേര്‍ മരിച്ചതായി വിജ്ഞാപനം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക