|    Nov 19 Mon, 2018 11:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അസമിലെ പൗരത്വ പട്ടികഅനധികൃത കുടിയേറ്റവുമായി ബന്ധമില്ലെന്നു ബംഗ്ലാദേശ്

Published : 2nd August 2018 | Posted By: kasim kzm

ധക്ക: അനധികൃത കുടിയേറ്റക്കാരാണെന്നാരോപിച്ച് അസമിലെ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കിയവര്‍ക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബംഗ്ലാദേശ് വാര്‍ത്താവിനിമയ മന്ത്രി ഹസനുല്‍ ഹഖ് ഇനു. ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശുമായി ബന്ധപ്പെടുത്തരുതെന്നും എഎന്‍ഐ ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍അദ്ദേഹം പറഞ്ഞു.
കാലങ്ങളായി വംശീയ സംഘര്‍ഷമുള്ള സ്ഥലമാണ് അസമെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 48 വര്‍ഷമായി ഇന്ത്യന്‍ സര്‍ക്കാര്‍ അനധികൃത കുടിയേറ്റ പ്രശ്‌നം ബംഗ്ലാദേശിനു മുന്നില്‍ ഉന്നയിച്ചിട്ടില്ല. വിഷയം മോദി സര്‍ക്കാരിന് നിയമപരമായി കൈകാര്യം ചെയ്യാനാവും. ഇതിന് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ലെന്നും ഹസനുല്‍ ഹഖ് ഇനു പറഞ്ഞു.
ഇന്ത്യയില്‍ അനധികൃതമായി കഴിയുന്നവരെ ബംഗ്ലാദേശ് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, ദേശീയ പൗരത്വ രജിസ്റ്ററിന്റെ കണ്ടെത്തലുകള്‍ ഇന്ത്യ തങ്ങളുമായി പങ്കുവച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആളുകളെ തിരിച്ചെടുക്കുന്ന വിഷയം ഉന്നയിച്ചിട്ടുമില്ല. ഇന്ത്യ അത് ചെയ്യാത്തിടത്തോളം തങ്ങള്‍ അക്കാര്യം സംസാരിക്കുന്നില്ല. ബംഗാളി പറയുന്നവരെയെല്ലാം ബംഗ്ലാദേശുമായി ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ രജിസ്‌ട്രേഷന്‍ അന്തിമ കരടില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായത് ഇന്ത്യയില്‍ വന്‍ വിവാദമാണ്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss