|    Nov 21 Wed, 2018 7:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസമിലെ ദേശീയ പൗരത്വ പട്ടിക: രാജ്യസഭ തടസ്സപ്പെട്ടു

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ തുടര്‍ച്ചയായ നാലാംദിവസവും രാജ്യസഭ തടസ്സപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നടത്തിയ പ്രതിഷേധത്തിലാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്. അതേസമയം, രാജ്യസഭയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. അസം പൗരത്വ രജിസ്‌ട്രേഷന്‍ രാജീവ്ഗാന്ധിയുടെ ആശയമാണെന്നും ഇതു നടപ്പാക്കാന്‍ കോണ്‍ഗ്രസ്സിന് ആര്‍ജവമില്ലായിരുന്നെന്നും അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss