|    Sep 20 Thu, 2018 10:12 pm
FLASH NEWS
Home   >  Editpage  >  Second edit  >  

അസമത്വവും നിയമവും

Published : 13th August 2018 | Posted By: kasim kzm

സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വം നിയമനിര്‍മാണത്തിലൂടെ തീര്‍ത്തും ഇല്ലാതാക്കുക സാധ്യമാണോ എന്നു പരിശോധിച്ച പല ചരിത്രകാരന്മാരുമുണ്ട്. ഓസ്ട്രിയന്‍ ഗവേഷകനായ ഡോ. വാള്‍ട്ടര്‍ ഷെയ്ഡല്‍ രചിച്ച ദ ഗ്രേറ്റ് ലെവലര്‍ എന്ന കൃതിയില്‍ വാദിക്കുന്നത്, അസമത്വം ഇല്ലാതാക്കിയ സംഭവങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒട്ടുമില്ലെന്നാണ്. ഷെയ്ഡലിന്റെ വീക്ഷണത്തില്‍ വന്‍ യുദ്ധങ്ങളോ മഹാമാരികളോ ആണ് സമത്വം സ്ഥാപിക്കുന്നത്.
ഇതു തീര്‍ത്തും നിരാശാജനകമായ വീക്ഷണമാണെന്നു തോന്നുമെങ്കിലും ജനാധിപത്യ വ്യവസ്ഥയില്‍ അതിസമ്പന്നര്‍ക്കുള്ള സ്വാധീനം പരിഗണിക്കുമ്പോള്‍ അതില്‍ കുറേ സത്യമുണ്ടെന്നു കാണാം. രാഷ്ട്രീയപ്പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് സമ്പന്നരാണ്. അമേരിക്കയില്‍ നാലു കോടി ഡോളറിലധികം ആസ്തിയുള്ളവരാണ് രണ്ടു ഭാഗത്തുമുള്ള രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുന്നത്. അവര്‍ക്ക് ഭരണകൂടം ദരിദ്രര്‍ക്കു നല്‍കുന്ന സഹായം വെട്ടിക്കുറയ്ക്കുന്നതിലാണ് താല്‍പര്യം. സാധാരണക്കാരേക്കാള്‍ രാഷ്ട്രീയമായി കൂടുതല്‍ സജീവമായ വിഭാഗവും അവരാണ്.
നിഷ്പക്ഷമെന്നു തോന്നുന്ന ചിന്താസ്ഥാപനങ്ങളും മാധ്യമങ്ങളും രാജ്യം നേരിടുന്ന കുടിയേറ്റം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്ത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടും. ചില രാഷ്ട്രീയ നേതാക്കളെ വിലയ്ക്കു വാങ്ങി സ്വാധീനം വര്‍ധിപ്പിക്കും. അതിനാല്‍, അസമത്വം കുറയ്ക്കുന്ന വിഷയം തന്നെ അവഗണിക്കപ്പെടും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss