|    Mar 26 Sun, 2017 4:39 pm
FLASH NEWS

അസഭ്യം പറഞ്ഞയാളെ കസ്റ്റഡിയിലെടുത്ത എസ്‌ഐക്കു സ്ഥലം മാറ്റം

Published : 10th October 2016 | Posted By: SMR

കായംകുളം: പോലിസ് സ്‌റ്റേഷനില്‍ കയറി അസഭ്യം പറഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്ത എസ്‌ഐ ക്കു  കണ്ണൂരിലേക്കു സ്ഥലം മാറ്റം. കായംകുളം എസ്‌ഐ ഡി രജീഷ് കുമാറിന് എതിരേയാണ് നടപടി.സ്ഥലംമാറ്റ നടപടിക്കു പിന്നില്‍ സിപിഎം ആണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സപ്തംബര്‍ 10 നു കായംകുളം പോലിസ് സ്‌റ്റേഷനില്‍ നടന്ന  സംഭവങ്ങളാണ് കാരണം . ഓണത്തോടു അനുബന്ധിച്ചു മാര്‍ക്കറ്റ് റോഡിലെ  ഗതാഗത കുരുക്കു പരിഹരിക്കാന്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍മാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍  പോലിസ് കസ്റ്റഡിയിലായ വ്യാപാരി സുബേറിനെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തി ല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ചു മോചിപ്പിച്ചു കൊണ്ടുപോയ വിവാദ സംഭവമാണ് എസ്‌ഐ യുടെ സ്ഥലം മാറ്റത്തിനു പ്രധാന കാരണമായി പറയുന്നത്.
സുബേറിന്റെ മകനെ  അറസ്റ്റ് ചെയ്തതറിഞ്ഞ് പോലിസ് സ്‌റ്റേഷനില്‍ എത്തി സുബേര്‍  ബഹളമുണ്ടാക്കിയിരുന്നു. ഇതിനു രണ്ടു ദിവസം മുന്‍പ് ഗതാഗത കുരുക്കു പരിഹരിക്കാന്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍മാരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡി വൈ എസപി യുടെ നിര്‍ദേശ പ്രകാരം  സുബേറിനു എതിരെ പോലിസ് കേസ് എടുത്തിരുന്നു. കേസുള്ള വിവരം അറിയാതെയാണ് സ്‌റ്റേഷനില്‍ എത്തി ബഹളംവെച്ച സുബേറിനെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവം അറിഞ്ഞു എത്തിയ  സിപിഎം നേതാക്കള്‍ രണ്ടുമണിക്കൂര്‍  പോലീസ് സ്‌റ്റേഷന്‍  ഉപരോധിച്ചും  ഉന്നതതല സമ്മര്‍ദം ചെലുത്തിയും വ്യാപാരിയെ മോചിപ്പിക്കുകയായിരുന്നു. സിപിഎം പ്രതി സ്ഥാനത്തുള്ള നിരവധി അക്രമ സംഭവങ്ങളിലെ പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതും സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചതായിപറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക