|    Nov 20 Mon, 2017 1:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അസദുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ: ബംഗ്ലാദേശില്‍ കനത്ത സുരക്ഷ

Published : 17th October 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) മുതിര്‍ന്ന നേതാവ് അസദുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി രാജ്യത്തിന്റെ തെക്കന്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയതായി പോലിസ് അറിയിച്ചു. 2005ല്‍ രണ്ട് കീഴ്‌ക്കോടതി ജഡ്ജിമാരടക്കമുള്ളവര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസിലാണ് ആരിഫ് എന്ന പേരിലറിയപ്പെടുന്ന അസദുല്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചത്. ഞായറാഴ്ച രാത്രി 10.30ന് വധശിക്ഷ നടപ്പാക്കാനാണു നിശ്ചയിച്ചിരിക്കുന്നതെന്നും ഖുല്‍ന നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലിസ് കമ്മീഷണര്‍ നിബ്ഹാസ് ചന്ദ്ര മജ്ഹി അറിയിച്ചു.
കഴിഞ്ഞ ആഗസ്തില്‍ അദ്ദേഹത്തിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രിംകോടതി ശരിവച്ചിരുന്നു. ധക്കയില്‍ ജൂലൈയില്‍ 22 വിദേശികളുടെ മരണത്തിനിടയാക്കിയ റസ്റ്റോറന്റ് ആക്രമണത്തിനു പിന്നിലും ജെഎംബി ആണെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു. 2005ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജെഎംബി സ്ഥാപകനേതാവ് ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ അടക്കം ആറു നേതാക്കന്‍മാരെ 2007ല്‍ തൂക്കിലേറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക