|    May 25 Thu, 2017 12:34 pm
FLASH NEWS

അസം സ്വദേശിയുടെ മരണം: നാലു പേര്‍ കസ്റ്റഡിയില്‍

Published : 7th May 2016 | Posted By: SMR

ചിങ്ങവനം: ചിറവംമുട്ടത്ത് അസം സ്വദേശി കൈലാസ് ജ്യോതി ബഹ്‌റ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ പ്രദേശ വാസികളായ നാലുപേര്‍ ചിങ്ങവനം പോലിസിന്റെ കസ്റ്റഡിയിലായി.
കൈലാസിന്റെ പോസ്റ്റുമോര്‍ട്ടം നടന്ന വേളയില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് നാട്ടുകാരില്‍ ചിലരിലേക്ക് അന്വേഷണം നീളുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ ചിറവംമുട്ടത്തെ ചില വീടുകളിലെ ശുചിമുറികളില്‍ കയറി ഒളിച്ചിരിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതു ചോദ്യം ചെയ്തപ്പോള്‍ യുവാവ് അക്രമാസക്തമായത്രേ. നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഇയാളെ ചിലര്‍ പുറത്ത് മര്‍ദ്ദിച്ചതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കൈലാസിനെ പൊരിവെയിലില്‍ കെട്ടിയിട്ടത്. വെള്ളം ആവശ്യപ്പെട്ട യുവാവിന് ഇതു നല്‍കിയിരുന്നില്ലെന്നും പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രദേശ വാസികളെ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. ചിങ്ങവനം എസ്‌ഐ പി വി ഷിബു അറിയിച്ചു. അതേസമയം കൈലാസിന്റെ ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ നാട്ടിലെത്തി. മൃതദേഹം ഇന്നു വൈകീട്ടോടെ അസമിലേക്കു കൊണ്ടുപോവുമെന്ന് ചിങ്ങവനം എസ്‌ഐ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day