|    Jan 24 Tue, 2017 8:44 am

അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

Published : 12th January 2016 | Posted By: SMR

കൊണ്ടോട്ടി: കിഴിശ്ശേരി കുഴിഞ്ഞൊളത്ത് ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയിലായി. കുഴിഞ്ഞൊളം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. രാത്രി യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയ പ്രതികള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കേസായതോടെ പ്രതികള്‍ നാട്ടില്‍നിന്നു മുങ്ങി. കേസില്‍ പിടിയാലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാമത്തെയാളെ കുറിച്ചും സൂചനയുണ്ട്. പ്രതികള്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുളളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരവധി സംഘടനകളും പോലിസ് അലംഭാവത്തിനെതിരേ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് പ്രതികളില്‍ ഒരാളെ പിടികൂടാനായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക