അസം യുവതിക്ക് മലയാളിയുമായി പ്രണയം: കോടതിയുടെ പച്ചക്കൊടി
Published : 13th May 2016 | Posted By: SMR
മഞ്ചേരി: മലയാളി യുവാവുമായി ഒളിച്ചോടിയ അസം യുവതിക്ക് മഞ്ചേരി കോടതിയില്‍ പ്രണയ സാഫല്യം. അസം സ്വദേശിനിയായ സാന്‍ സുമ(20)യ്ക്കാണ് കാമുകന് പത്തനംതിട്ട സ്വദേശി (26)ക്കൊപ്പം പോവാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ അനുമതി നല്‍കിയത്.
ഭര്‍തൃമതിയായ അസം യുവതിയെ കഴിഞ്ഞ ഏഴു മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് മഞ്ചേരി പോലിസില്‍ പരാതി നല്‍കിയിരുന്നു. അസം ഉദാല്ഗിരി പാനേരി ലിച്ചിങ് 8 ടൗണില്‍ ക്രാന്തി ഡയമേരിയുടെ മകന് അമില്‍ ഡയമേരി(25)യാണ് ഭാര്യ സാന്‍ സുമ(20)യെ കാണാനില്ലെന്ന് പരാതി നല്‍കിയത്.
പയ്യനാട് നെല്ലിക്കുത്ത് വാടക ക്വാര്‍ട്ടേഴ്സ് താമസിച്ചു വരികയായിരുന്നു ദമ്പതികള്‍. മെയ് ഏഴിന് ഉച്ചയോടെയാണ് യുവതിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലിസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ പത്തനംതിട്ടയില്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.മൈസൂരിലെ കോഫി ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ആസാമീസ് ദമ്പതികള്‍. ഇവിടെ കെട്ടിട നിര്‍മാണ ജോലിക്കെത്തിയ പ്രശോഭുമായി യുവതി പ്രണയത്തിലാവുകയായിരുന്നു.ഇവിടെ നിന്ന് ഒളിച്ചോടിയ ഇരുവരെയും പിടികൂടുകയും മൈസൂരിലെ ജോലി ഉപേക്ഷിച്ച് ഭാര്യയുമായി മഞ്ചേരിയിലേക്ക് വരികയുമായിരുന്നു. എന്നാല്‍ മഞ്ചേരിയിലുമെത്തിയ പ്രശോഭ് സാന്‍ സുമയെയും കൊണ്ട് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.