|    Nov 17 Sat, 2018 6:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം മുന്‍ മുഖ്യമന്ത്രിയും പുറത്ത്

Published : 5th August 2018 | Posted By: kasim kzm

ഗുവാഹത്തി: രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് പട്ടികയില്‍ നിന്ന് അസമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും പുറത്ത്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രഥമ വനിതാ മുഖ്യമന്ത്രിയായ സ്വേത അംനാവര തൈമൂറാണ് അന്തിമ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്.
1980-81 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന സ്വേത വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മകനോടൊപ്പം ആസ്‌ത്രേലിയയിലാണ്. പട്ടികയില്‍ നിന്നു പുറത്തായത് ദുഃഖകരമാണെന്നും ഉടന്‍ തിരിച്ചെത്തി പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തേ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹ്മദിന്റെ ബന്ധുക്കള്‍ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായ വിവരം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വേതയെയും പട്ടികയില്‍ നിന്നു പുറത്താക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss