|    Nov 14 Wed, 2018 12:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം: പൗരന്‍മാര്‍ പുറത്താവില്ലെന്ന് ഉറപ്പുവരുത്തും

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ആരുംതന്നെ അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവില്ലെന്ന് ഉറപ്പു നല്‍കി ഇന്ത്യയിലെ മുതിര്‍ന്ന സെന്‍സസ് ഉദ്യോഗസ്ഥന്‍. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 40 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട അസം പൗരത്വ പട്ടിക വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.
അപേക്ഷാ നടപടികളെക്കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം ഇത്രയധികം ആളുകള്‍ പട്ടികയില്‍ നിന്നു പുറത്താവാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങളിലെ പാകപ്പിഴകള്‍ കൊണ്ട് മാത്രം ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈലേഷ് അഭിമുഖത്തില്‍ പറഞ്ഞു. പരാതികളും ആരോപണങ്ങളും ബോധിപ്പിക്കാനുള്ള അവസരം ആഗസ്ത് 30 മുതല്‍ ആരംഭിക്കും. ഈ സമയത്ത് ഉദ്യോഗസ്ഥരുടെ പ്രധാന കടമ പരാതികളുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കലാണെന്നും സൈലേഷ് കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss