|    Aug 16 Thu, 2018 7:26 am
FLASH NEWS
Home   >  National   >  

അസം പൗരത്വ ലിസ്റ്റ്: മുസ്‌ലിംകളല്ലാത്തവര്‍ പേടിക്കേണ്ടെന്ന് ബിജെപി

Published : 3rd August 2018 | Posted By: afsal aph

ന്യൂഡല്‍ഹി: അസം പൗരത്വ ലിസ്റ്റ് സംബന്ധിച്ച് മുസ്‌ലിംകളല്ലാത്തവര്‍ പേടിക്കേണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. ഹിന്ദുക്കളും പേടിക്കേണ്ടതില്ല. സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി മുസ്‌ലിംകളെ തിരിച്ചറിയാനാണ് പൗരത്വ പട്ടിക തയ്യാറാക്കുന്നത്. ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ പീഡനം അനുഭവിക്കുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ പൗരന്മാരായി പരിഗണിക്കുന്ന വിധത്തിലായിരിക്കും പൗരത്വ നിയമ ഭേദഗതി ബില്ലെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.
നിയമവിരുദ്ധമായി കുടിയേറിയവരെ ഞങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് വേട്ടയാടപ്പെട്ട ഹിന്ദുക്കളാണ്. മറ്റൊന്ന് സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്‌ലിംകളാണ്. ഹിന്ദുക്കളും മുസ്‌ലിംകളല്ലാത്ത കുടിയേറ്റക്കാരും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കും. പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയാലുടന്‍ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. പക്ഷേ ബംഗ്ലാദേശി മുസ്‌ലിംകള്‍ സമ്പാദിക്കാന്‍ നുഴഞ്ഞുകയറിയവരാണ്. അവര്‍ ദുരിതമനുഭവിക്കുന്നവരല്ല. എന്തിന് നമ്മള്‍ അവരെ വോട്ടര്‍മാരായി ചേര്‍ക്കണം?’, കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു.
ബിജെപിയുടെ കണക്ക് പ്രകാരം 10 മില്യണ്‍ ബംഗ്ലാദേശി മുസ്‌ലിംകള്‍ ബംഗാളിലുണ്ട്. ബംഗാള്‍ തീവ്രവാദ ഫണ്ടിങ്ങിന്റെ കേന്ദ്രമായിക്കഴിഞ്ഞു. കള്ളനോട്ടുകളുടെ തലസ്ഥാനമാണ് മാല്‍ഡയെന്നും വിജയ്‌വര്‍ഗിയ ആരോപിച്ചു. കൃത്യമായും മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ലിസ്റ്റെന്ന വിലയിരുത്തലിന് അടിവരയിടുന്നതാണ് ബിജെപി നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss