|    Dec 13 Thu, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം പൗരത്വ ബില്ല് പാസായാല്‍ സായുധവിപ്ലവം: ഉള്‍ഫ

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പൗരത്വബില്ലിനെ ചൊല്ലി അസമിലെ തദ്ദേശജനതയുടെ വികാരം കൊണ്ട് കളിക്കുന്നതിനെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമാധാന ചര്‍ച്ചയെ അനുകൂലിക്കുന്ന ഉള്‍ഫയുടെ മുന്നറിയിപ്പ്. പൗരത്വബില്ല് പാസായാല്‍ അസമിലെ യുവജനത സായുധവിപ്ലവം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.
ബംഗാളി സംസാരിക്കുന്ന അഞ്ചു പേരെ കൊലപ്പെടുത്തിയതിന് ഉള്‍ഫയെ കുറ്റപ്പെടുത്തിയ അസമിലെ സര്‍ബാനന്ദ സോനോവാളിന്റെ നടപടിയെ ഉള്‍ഫ അപലപിച്ചു. കേസില്‍ യാതൊരു തെളിവുമില്ലാതെയാണ് മുതിര്‍ന്ന ഉള്‍ഫാ നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ഉള്‍ഫ ജനറല്‍ സെക്രട്ടറി അനൂപ് ചെട്ടിയ പറഞ്ഞു. പൗരത്വബില്ല് മൂലം അസം ജനതയുടെ പൈതൃകം ഇല്ലാതാകുമെന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss