|    Dec 13 Thu, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം: പൗരത്വ ബില്ലിനെതിരേ മാര്‍ച്ച്

Published : 17th November 2018 | Posted By: kasim kzm

ഗുവാഹത്തി: നിര്‍ദിഷ്ട പൗരത്വ (ഭേദഗതി) ബില്ലിനെതിരേ അസം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത ആയിരക്കണക്കിനാളുകളെ സുരക്ഷാസേന തടഞ്ഞു. ‘ജനതാഭവന്‍ ഘെരാവോ’ പ്രക്ഷോഭത്തില്‍ 70 സംഘടനകളാണ് അണിനിരന്നത്. മാര്‍ച്ച് തടഞ്ഞതോടെ പ്രക്ഷോഭകര്‍ റോഡില്‍ കുത്തിയിരുന്നു. അതോടെ ഗതാഗതം സ്തംഭിച്ചു.
പ്രക്ഷോഭകരെ തടയാന്‍ സെക്രേട്ടറിയറ്റിനു ചുറ്റും അധികൃതര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. വന്‍തോതില്‍ പോലിസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിരുന്നു. പ്രക്ഷോഭകരെ തടയുന്നതിന്റെ ഭാഗമായി നേരത്തേ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അസമില്‍ ബിജെപി സര്‍ക്കാര്‍ ബില്ല് അടിച്ചേല്‍പ്പിക്കുന്നുവെന്നാണു പരാതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss