|    Nov 17 Sat, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം പൗരത്വ പട്ടിക: ബംഗാളില്‍ ഇന്ന് തൃണമൂല്‍ പ്രതിഷേധം

Published : 11th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: അസമിലെ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരേ (എന്‍ആര്‍സി) തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലുടനീളം ഇന്ന് റാലികള്‍ സംഘടിപ്പിക്കും. എന്നാല്‍, തലസ്ഥാന നഗരമായ കൊല്‍ക്കത്തയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി അറിയിച്ചു. മധ്യ കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഞായറാഴ്ച തൃണമൂല്‍ പ്രത്യേക റാലി നടത്തും.
സര്‍ക്കാര്‍ പൗരത്വ പട്ടികയില്‍ നിന്നു ബംഗാളികളെ മനപ്പൂര്‍വം ഒഴിവാക്കുകയാണ്. ഇന്ത്യക്കാരായ അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss