|    Nov 21 Wed, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അസം പൗരത്വ പട്ടിക: പൗരന്മാരുടെ ദുരിതങ്ങള്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: എസ് ആര്‍ ദാരാപുരി

Published : 6th August 2018 | Posted By: kasim kzm

കോഴിക്കോട്: അസമില്‍ എന്‍ആര്‍സിയുടെ ഭാഗമായി 40 ലക്ഷത്തോളം പേരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പൗരന്മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് മുന്‍ യുപി പോലിസ് ഐജി എസ് ആര്‍ ദാരാപുരി. സോളിഡാരിറ്റി സംഘടിപ്പിച്ച അസം- ചോദ്യംചെയ്യപ്പെടുന്ന പൗരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും എന്ന വസ്തുതാന്വേഷണ റിപോര്‍ട്ടിന്റെ പ്രകാശനപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സഖ്യകക്ഷികളും സമാന രീതിയിലാണ് രാഷ്ട്രീയമായി ഈ പ്രശ്‌നം ഉപയോഗപ്പെടുത്തുന്നത്. ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ പൗരന്മാരെ പുറത്താക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അസം ഗണപരിഷത്തിന്റെ തുടക്കം മുതലുള്ള രാഷ്ട്രീയ ആശയം തന്നെ അതാണ്. 40 ലക്ഷം ആളുകളെ ബാധിക്കുന്ന പ്രശ്—നത്തില്‍ എല്ലാവര്‍ക്കും മതിയായ അവസരം നല്‍കുമെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെങ്കില്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ ഇതേ കാര്യത്തെ വലിയ നേട്ടമായി വിശേഷിപ്പിക്കുകയും വലിയ ജയില്‍ ഉണ്ടാക്കാന്‍ പ്ലാനിടുകയുമാണ്. അടുത്ത തിരഞ്ഞെടുപ്പിലടക്കം ഇത് പ്രചാരണത്തിന് ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറത്തു. അസമില്‍ വലിയ പ്രശ്—നങ്ങളില്ലെന്നും അതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമുള്ള പ്രചാരണം കൃത്യമായ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. വളരെ നിസ്സാരമായി കാര്യങ്ങള്‍ പറഞ്ഞ് കുറച്ചാളുകളെ തിരിച്ചെടുത്ത് ബാക്കിയുള്ളവരെ ഇല്ലാതാക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് അധ്യക്ഷത വഹിച്ചു. ഡോ. പി കെ പോക്കര്‍, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, പി എ പൗരന്‍, കെ കെ സുഹൈല്‍, ശഹീന്‍ അബ്ദുല്ല, സി ദാവൂദ് സംസാരിച്ചു. വസ്തുതാന്വേഷണ റിപോര്‍ട്ടിന്റെ പ്രകാശനം മുഖ്യാതിഥി എസ് ആര്‍ ദാരാപുരി നിര്‍വഹിച്ചു. ശഹീന്‍ അബ്ദുല്ലയുടെ ഇന്‍ ദ സ്—റ്റേറ്റ് ഓഫ് ഡൗട്ട് എന്ന ഡോക്യുമെന്ററി പ്രകാശനവും നടന്നു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്് കെ സി അന്‍വര്‍, ശമീര്‍ ബാബു സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss