|    Sep 26 Wed, 2018 10:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം പൗരത്വ പട്ടിക ഇന്നു പുറത്തിറക്കും

Published : 31st December 2017 | Posted By: kasim kzm

ഗുവാഹത്തി: അസമിലെ പൗരന്‍മാരുടെ കരടു പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അര്‍ധസൈനികര്‍ അടക്കം 45,000 സുരക്ഷാഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്.  നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) കരടുപട്ടികയില്‍ നിന്നു സംശയകരമായ പേരുകള്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള മേഖലകളിലാണ് കൂടുതല്‍ ജാഗ്രത പാലിക്കുന്നത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ കഴിഞ്ഞയാഴ്ച രണ്ടു ദിവസം സംസ്ഥാനത്തു തങ്ങി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ധാരാളമുള്ള അസമില്‍ എന്‍ആര്‍സി ആദ്യം തയ്യാറാക്കിയത് 1951ലാണ്. പൗരത്വരേഖാ പരിശോധനകള്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണു നടന്നത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. 38 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തി. 1951ല്‍ ആദ്യ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss