|    Nov 15 Thu, 2018 10:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വോട്ട് ചെയ്യാം

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍സിആര്‍) നിന്നു പുറത്തായ അസമിലെ 40 ലക്ഷത്തോളം പേരില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് എന്‍സിആറില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയിരിക്കുന്നത്. വിഷയം രാജ്യത്ത് വന്‍ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയതിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.
തിരഞ്ഞെടുപ്പു കമ്മീഷന്‍ ജനുവരിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കില്ലെന്നും ഒ പി റാവത്ത് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss