|    Nov 14 Wed, 2018 6:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അസം പൗരത്വപ്രശ്‌നം: ആശങ്കയകറ്റണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 5th August 2018 | Posted By: AAK

ഖഫ്ജി: അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തിലേറെ പേര്‍ പുറത്തായതിന്റെ പശ്ചാത്തലത്തില്‍ പൗരന്‍മാരുടെ ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്്ജി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കരട് പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്തായവര്‍ ആക്രമണ ഭീതിയിലാണ്. ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ വര്‍ഷങ്ങളായി അസമില്‍ കഴിയുന്നവരെ പോലും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നാടുകടത്താനും ആക്രമിക്കാനും ഇടയാകും. ഇത് വംശഹത്യയ്ക്കു തുല്യമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായേക്കും. പൗരന്‍മാരെ വിഭജിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതയ്ക്കും ഒട്ടും ഗുണകരമാവില്ല. വിദേശരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ അന്തസിന് കളങ്കം ചാര്‍ത്തുന്ന വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തര പരിഹാരം കാണണമെന്നും ഫോറം ആവശ്യപ്പെട്ടു. അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷിഹാബ് വണ്ടൂര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി അബ്ദുല്ല നാറാത്ത് (പ്രസിഡന്റ്), മസൂദ് കരുനാഗപ്പള്ളി (വൈസ് പ്രിസി.), ഷിഹാബ് വണ്ടൂര്‍ (ജ. സെക്രട്ടറി), റഫീഖ് കുറുഞ്ചിലക്കാട്, മുഹമ്മദ് ഷിയാം തിരുവനന്തപുരം (ജോ. സെക്രട്ടറി), റിയാസ് കൊല്ലായി, തൗഫീഖ് തിരുവനന്തപുരം (നിര്‍വാഹക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. മൂസക്കുട്ടി കുന്നേക്കാടന്‍, ഷെര്‍നാസ് അഷ്‌റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss