|    Apr 26 Wed, 2017 7:16 pm

അസം, പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണമെന്ന് കമ്മീഷന്‍

Published : 9th April 2016 | Posted By: sdq

Election-commi

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ വരുന്ന രണ്ടു ദിവസം അച്ചടിമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രസിദ്ധീകരിച്ച വിവാദ പരസ്യങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പും പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിന്റെ രണ്ടാംഭാഗ വോട്ടെടുപ്പും തിങ്കളാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഇരു സംസ്ഥാനങ്ങളിലും നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനോടുബന്ധിച്ചും തിരഞ്ഞെടുപ്പു കമ്മീഷന്‍ സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച പല പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസമിലെയും പശ്ചിമബംഗാളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day