|    Dec 13 Thu, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം: ദേശീയ പൗരത്വ പട്ടികഅപ്പീല്‍ നല്‍കിയത് 4.5 ലക്ഷം പേര്‍ മാത്രം

Published : 19th November 2018 | Posted By: kasim kzm

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരില്‍, പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കിയത് 4.5 ലക്ഷം പേര്‍ മാത്രം. പൗരത്വ പട്ടികയില്‍ ഉള്‍പെടുത്താത്തവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയം ആരംഭിച്ച് രണ്ടു മാസം തികഞ്ഞപ്പോഴത്തെ കണക്കാണിത്. പട്ടികയില്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് അപ്പീല്‍ നല്‍കാനുള്ള അവസരം അധികൃതര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കിയ 4.5 ലക്ഷം പേര്‍ അവരുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, നിലവില്‍ പ്രസിദ്ധീകരിച്ച പൗരത്വ പട്ടികയില്‍ നിയമവിരുദ്ധമായി കുടിയേറിയ ആളുകളും ഉള്‍പെട്ടിട്ടുണ്ടെന്ന് കാണിച്ച് 200നടുത്ത് ആളുകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര അഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ, ഐബി ഡയറക്ടര്‍ രാജീവ് ജയ്ന്‍ തുടങ്ങിയവര്‍ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30നാണ് അപേക്ഷ നല്‍കിയ 3.29 കോടി ആളുകളില്‍ നിന്നും 2.9 കോടി പേരെ ഉള്‍പ്പെടുത്തി അധികൃതര്‍ പൗരത്വ പട്ടിക പുറത്തിറക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss