|    Aug 21 Tue, 2018 1:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം തൃണമൂല്‍ അധ്യക്ഷന്‍ രാജിവച്ചു

Published : 3rd August 2018 | Posted By: kasim kzm

ഗുവാഹത്തി: ദേശീയ പൗരത്വ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി എതിര്‍പ്പു പ്രകടിപ്പിച്ചതില്‍ പ്രതിഷേധിച്ച് അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിപന്‍ പഥക്കും മറ്റ് രണ്ടു പാര്‍ട്ടി നേതാക്കളും രാജിവച്ചു. സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ പോലിസ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജി. ദിഗാന്ത സൈക, പ്രദീപ് പണാനി എന്നിവരാണ് രാജിവച്ച മറ്റു നേതാക്കള്‍. അസം വിരുദ്ധ നിലപാട് സ്വീകരിച്ചതിന് മമതയ്‌ക്കെതിരേ കേസ് കൊടുക്കുമെന്ന് സൈക പറഞ്ഞു. ബ്രഹ്മപുത്ര താഴ്‌വരയിലെ ചിറൈദന്‍, സോണിത്ഫൂര്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ മമതയുടെ കോലം കത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss