|    Nov 19 Mon, 2018 12:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അസം കൂട്ടക്കൊല: കൊലയാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി

Published : 3rd November 2018 | Posted By: kasim kzm

ഗുവാഹത്തി: അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ വ്യാഴാഴ്ച അഞ്ചു പേരെ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പോലിസ് വ്യാപകമായ തിരച്ചില്‍ തുടങ്ങി. ക്രമസമാധാനനില വിലയിരുത്താന്‍ ഡിജിപി കുളന്ദര്‍ സൈകിയയും അഡീഷനല്‍ ഡിജിപി മുകേഷും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
സായുധരുടെ ഒളിത്താവളങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടക്കുന്നുണ്ട്. ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓള്‍ അസം ബംഗാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തിന്‍സൂകിയ ജില്ലയില്‍ ഇന്നലെ ബന്ദ് ആചരിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകള്‍ അടഞ്ഞുകിടന്നു.
കൊലപാതകത്തിനു പിന്നില്‍ ഉള്‍ഫ-ഐ ആണെന്നാണ് പോലിസ് സംശയിക്കുന്നത്. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ഉള്‍ഫ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss