|    Jun 21 Thu, 2018 6:02 pm
FLASH NEWS
Home   >  Editpage  >  Second edit  >  

അഷ്ടസമ്പന്നര്‍

Published : 30th January 2017 | Posted By: fsq

 

ജനുവരി 20ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ അവസാനിച്ച വേള്‍ഡ് ഇക്കണോമിക് ഫോറം എന്ന അതിസമ്പന്നന്‍മാരുടെ ഉച്ചകോടിയില്‍ ഓക്‌സ്ഫാം എന്ന ബ്രിട്ടിഷ് ദുരിതാശ്വാസസംഘടന സമര്‍പ്പിച്ച റിപോര്‍ട്ടിലെ വിവരങ്ങള്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മൊത്തം ലോകസമ്പത്തിന്റെ പാതിയെങ്കിലും എട്ട് അതിസമ്പന്നന്‍മാരുടെ കൈയിലാണെന്ന് ഓക്‌സ്ഫാം പറയുന്നു. അവരില്‍ ആറുപേര്‍ അമേരിക്കക്കാരാണ്്. ഏതാണ്ട് 42,600 കോടി ഡോളര്‍ വരുമത്. ലോകജനസംഖ്യയില്‍ 50 ശതമാനത്തിന്റെ കൈവശം കേവലം 40,500 കോടി ഡോളറേ വരൂ. ഫോര്‍ബ്‌സ് മാഗസിനും സ്വിസ് ബാങ്കിങ് ഭീമനായ ക്രെദി സ്വീസും പ്രസിദ്ധീകരിച്ച വിവരങ്ങള്‍ വിലയിരുത്തിയാണ് മൂന്നു ധനശാസ്ത്ര വിദഗ്ധന്‍മാര്‍ സൂക്ഷ്മമായ ഈ കണക്ക് തയ്യാറാക്കിയത്. ലോകജനസംഖ്യയില്‍ ഏറ്റവും ദരിദ്രരായ 42 കോടി മുതിര്‍ന്നവര്‍ തീര്‍ത്തും നിസ്വരാണെന്നും റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ഇപ്പോള്‍ ക്രയശേഷി പരിഗണിക്കുമ്പോള്‍ ദരിദ്രരുടെ കാര്യം അത്ര മോശമല്ലെന്നും കാണാം. അമേരിക്കയിലെ ഒരിടത്തരക്കാരനേക്കാള്‍ കുറഞ്ഞ ചെലവില്‍ അവര്‍ക്ക് പലചരക്ക് വാങ്ങാന്‍ പറ്റും. ആ നിലയ്ക്ക് ലോകവരുമാനത്തിന്റെ 10.6 ശതമാനം അവരുടേതാണ്. പൊതുവില്‍ നവലിബറല്‍ സാമ്പത്തികനയങ്ങളാണ് അതിസമ്പന്നരെ സൃഷ്ടിക്കുന്നതെന്നും അതിന് സാങ്കേതികരംഗത്തുണ്ടായ ത്വരിതമാറ്റങ്ങള്‍ സഹായിച്ചെന്നും ഏതായാലും ദാവോസിലെ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ സമ്മതിച്ചുതരില്ല. അവര്‍ പറയുന്നത് കണക്കുകള്‍ വ്യാഖ്യാനിക്കുന്നതിലുള്ള പക്ഷപാതിത്വമാണ് ഇതിനു കാരണമെന്നാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss