|    Feb 25 Sat, 2017 1:03 pm
FLASH NEWS

അഷ്ടമുടിയെ ആവേശത്തിലാക്കാന്‍ അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫി ഇന്ന്

Published : 1st November 2016 | Posted By: SMR

കൊല്ലം: അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പില്‍ അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം അരങ്ങേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജലമേളയില്‍ മാറ്റുരയ്ക്കാന്‍ ചുണ്ടന്‍ വള്ളങ്ങളെത്തിക്കഴിഞ്ഞു. ഇനി അവസാന വിസില്‍ മുഴങ്ങുന്നതോടെ ആവേശ തിരകള്‍ക്ക്് അഷ്ടമുടിക്കായലിലെ ഓളങ്ങള്‍ ഇന്ന് സാക്ഷിയാവും. കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിന് സമീപം മുതല്‍ തേവള്ളി പാലംവരെയാണ് ട്രാക്ക് ക്രമീകരിച്ചിരിക്കുന്നത്.ഉച്ചകഴിഞ്ഞ് 2.30ന് ടൂറിസം, സഹകരണ മന്ത്രി എ സി മൊയ്തീന്‍ ജലോല്‍സവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജലോല്‍സവസന്ദേശം നല്‍കും. വനം മന്ത്രി കെ രാജു മാസ്ഡ്രില്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷത വഹിക്കും. ലോല്‍സവ സുവനീര്‍ ‘പൊന്നോട’ത്തിന്റെ പ്രകാശനം എം മുകേഷ് എംഎല്‍എ നിര്‍വഹിക്കും.  മേയര്‍ വി രാജേന്ദ്രബാബു ക്യാപ്ടന്‍മാരുടെ സല്യൂട്ട് സ്വീകരിക്കും. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജലോല്‍സവ സൊസൈറ്റി സെക്രട്ടറി എന്‍ പീതാംബരക്കുറുപ്പ്, ജില്ലാ കലക്ടര്‍ മിത്ര സംസാരിക്കും. ഉച്ചക്ക് രണ്ടിന് എം നൗഷാദ് എംഎല്‍എ പതാകയുയര്‍ത്തും.ജലോല്‍സവത്തിന്റെ സമാപന സമ്മേളനം ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി അധ്യക്ഷത വഹിക്കും. എംഎല്‍എ മാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, കെ ബി ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, പി ഐഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍ പങ്കെടുക്കും. ജലോല്‍സവത്തില്‍ ചുണ്ടന്‍ വിഭാഗത്തില്‍ കിരീടം നേടുന്ന ടീമിന് പ്രസിഡന്റസ് ട്രോഫിയും ഒന്നരലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും. സിയാച്ചിനില്‍ മരിച്ച ലാന്‍സ് നായിക്ക് ബി സുധീഷന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിങ് ട്രോഫിയും ജേതാക്കള്‍ക്ക് ഈ വര്‍ഷം മുതല്‍ നല്‍കും. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 125000 രൂപ, 100000രൂപ 75000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിക്കും. ചുണ്ടന്‍ വിഭാഗത്തില്‍ ആദ്യ എട്ടു സ്ഥാനക്കാര്‍ക്ക് 175000 രൂപ വീതവും അടുത്ത എട്ടു സ്ഥാനക്കാര്‍ക്ക് 140000 രൂപ വീതവും ബോണസുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക