|    Apr 30 Sun, 2017 6:29 pm
FLASH NEWS

അഷ്ടമി ദര്‍ശനം നടത്താന്‍ ആയിരങ്ങളെത്തി

Published : 22nd November 2016 | Posted By: SMR

വൈക്കം: ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച് ആയിരങ്ങള്‍ അഷ്ടമി ദര്‍ശനം നടത്തി. കനത്ത മഴയത്തും അഷ്ടമി ദര്‍ശനത്തിന് എത്തിയവരുടെ തിരക്ക് റെക്കോര്‍ഡുകള്‍ ഭേദിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തിനുള്ളില്‍ തന്ത്രിമാരായ മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി എന്നിവരുടേയും മേല്‍ശാന്തിമാരുടേയും കാര്‍മികത്വത്തില്‍ പൂജകള്‍ക്കു ശേഷമാണ് ദര്‍ശനത്തിനായി നട തുറന്നത്. നിരവധി ദീപങ്ങളാലും പുഷ്പാഭരണങ്ങളാലും ശ്രീകോവില്‍ അലങ്കരിച്ചിരുന്നു.  ക്ഷേത്രത്തിന്റെ നാല് നടകളിലും മണിക്കൂറുകളോളം ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. അഷ്ടമി ദര്‍ശനം ആരംഭിക്കുന്ന 4.30ന് മുമ്പ് തന്നെ ക്ഷേത്രത്തിന്റെ നാല് നടകളും വിശ്വാസികളാല്‍ നിറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ആല്‍ച്ചുവട്ടില്‍ തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീ പരമേശ്വരന്‍ പാര്‍വതീസമേതനായി ദര്‍ശനം നല്‍കി അഭിഷ്ട സിദ്ധിവരം കൊടുത്ത് അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളിലാണ് അഷ്ടമി ദര്‍ശനം നടക്കുന്നത്. ഈ ദിവസം പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്ന ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. മണിക്കൂറുകള്‍ കാത്തുനിന്നാണ് വിശ്വാസികള്‍ അഷ്ടമിദര്‍ശനം നടത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day