|    Jan 23 Mon, 2017 8:14 pm
FLASH NEWS

അഷ്ടമിരോഹിണി വള്ളസദ്യ ഭക്തിസാന്ദ്രമായി

Published : 25th August 2016 | Posted By: SMR

കോഴഞ്ചേരി: അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങളെത്തി. ക്ഷേത്ര തിരുമുറ്റത്ത് നീണ്ടനിരകളിലായിരുന്ന് വള്ളസദ്യയില്‍ പങ്കാളികളായി. അഷ്ടമിരോഹിണിനാളില്‍ പള്ളിയോടത്തിലേറി ക്ഷേത്രക്കടവിലെത്തിയ കരക്കാരും കരനാഥന്മാരും വെറ്റില പുകയില സ്വീകരിച്ച് ക്ഷേത്രക്കൊടിമരച്ചുവട്ടില്‍ നയമ്പ് സമര്‍പ്പിച്ച് വഞ്ചിപ്പാട്ട് പാടി പാര്‍ഥസാരഥിയെ പ്രകീര്‍ത്തിച്ചു.
രാവിലെ 11.30ന് ആദ്യമെത്തിയ കീക്കൊഴൂര്‍ വയലത്തല പള്ളിയോടത്തെ പത്തനംതിട്ട ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍ സ്വീകരിച്ചു. തുടര്‍ന്ന് 49 പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവിലെത്തി കരക്കാര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രവേശിച്ച് വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിന് വലംവച്ചു.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ  കാര്‍മികത്വത്തില്‍ ക്ഷേത്രത്തിലെ ഉച്ചപൂജ പൂര്‍ത്തിയാക്കിയതോടെ അഷ്ടമിരോഹിണി വള്ളസദ്യ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  ഡോ.കെ ജി ശശിധരന്‍പിള്ള, വൈസ് പ്രസിഡന്റ് കെ പി സോമന്‍, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, അഡ്വ.കെ ഹരിദാസ്, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക