|    Jul 19 Thu, 2018 3:15 pm
FLASH NEWS

അഷ്ടമിച്ചിറയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധം

Published : 6th December 2017 | Posted By: kasim kzm

മാള: ഗ്രാമപഞ്ചായത്തിലെ അഷ്ടമിച്ചിറ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ 2016 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപ വകയിരുത്തി അനുമതി നല്‍കിയതാണെങ്കിലും ഇതുവരെ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടില്ല. അനുമതിയെ തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് എഗ്രിമെന്റ്‌വെച്ച് തുടക്കം കുറിച്ചതുമാണ്. എന്നാല്‍ ഇത്രയും കാലമായിട്ടും ലൈറ്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ക്കിന്റെ അവലോകനം നടത്താന്‍ ഉത്തരവാദപ്പെട്ട എം എല്‍ എയും മാള ഗ്രാമപഞ്ചായത്തും പുലര്‍ത്തുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.
അഷ്ടമിച്ചിറ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി എ ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റോ എടാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ചു.
സോയ് കോലഞ്ചേരി, ഉമ്മര്‍ മാരേക്കാട്, ടി കെ ജിനേഷ്, ജിനേഷ് പാലക്കാടന്‍, ജോസ് അമ്പൂക്കന്‍, പി ഒ റോയ്, ടി ജി അരവിന്ദാക്ഷന്‍, ഉല്ലാസ് പാട്ടത്തിപ്പറമ്പില്‍, സി എല്‍ ബാബു, പി സി ഗോപി, എം കെ നാരായണന്‍, സി ഡി ബിനോയ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss