|    Nov 24 Fri, 2017 4:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അശ്വിന് റെക്കോഡ്‌ : ടെസ്റ്റില്‍ വേഗത്തില്‍ 2000 റണ്‍സും 250 വിക്കറ്റും നേടുന്ന താരം

Published : 5th August 2017 | Posted By: fsq

 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന് പുതിയ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ രങ്കണ ഹരാത്തിനെ സിക്‌സര്‍ പറത്തി അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് അശ്വിന്‍ 2000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന 37ാമത്തെ  താരമാണ് അശ്വിന്‍. അശ്വിന്റെ 11ാം അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു കൊളംബോയില്‍ നേടിയത്. അശ്വിന്റെ അക്കൗണ്ടില്‍ നിലവില്‍ 279 ടെസ്റ്റ് വിക്കറ്റുകളും 2004 റണ്‍സുമാണുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോക ക്രിക്കറ്റില്‍ 250 ടെസ്റ്റ് വിക്കറ്റും 2000 ടെസ്റ്റ് റണ്‍സും മറികടക്കുന്ന 15ാമത്തെ താരമാണ് അശ്വിന്‍.51 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇതിഹാസ താരങ്ങളായ റിച്ചാര്‍ഡ് ഹാഡ്‌ലി, ഇയാന്‍ ബോത്തം, ഇമ്രാന്‍ ഖാന്‍ എന്നിവരെ കടത്തിവെട്ടിയാണ് അശ്വിന്റെ റെക്കോഡ് നേട്ടം. ഹാഡ്‌ലി 54 മല്‍സരങ്ങളില്‍ നിന്നും ബോത്തം 55 മല്‍സരങ്ങളില്‍ നിന്നുമാണ് 2000 റണ്‍സും 250 വിക്കറ്റും നേടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക