|    May 23 Tue, 2017 10:32 pm
FLASH NEWS

അശ്വിന്‍: ദ റിയല്‍ സ്റ്റാര്‍

Published : 13th October 2016 | Posted By: SMR

ഇന്‍ഡോര്‍: രവിചന്ദ്ര അശ്വിന്‍ എന്ന ഓള്‍ റൗണ്ടര്‍ ഏത് രാജ്യവും കൊതിക്കുന്ന വിലമതിക്കാനാവാത്ത താരമാണ്. അശ്വിന്റെ മാന്ത്രിക സ്പിന്‍ കരുത്തില്‍ ഇന്ത്യ ജയിച്ച ചരിത്രങ്ങള്‍ ഏറെയാണ്. ഏതവസരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ധോനിയും കോഹ്‌ലിയും ഒരു പോലെ വിശ്വസിക്കുന്ന ബൗളര്‍ ഇങ്ങനെ വിശേഷണങ്ങള്‍ക്കും മുകളിലാണ് അശ്വിന്‍ എന്ന താരം.
ബാറ്റ് കൊണ്ടും ബൗളുകൊണ്ടും ഇത്രയും അധികം സംഭാവനകള്‍ ചെയ്യുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ വിരലിലെണ്ണാവുന്ന താരങ്ങളേ ഉണ്ടാകൂ. റാങ്കിലും ബഹുമതിയില്‍ കണ്ണുവെക്കാതെ ടീമിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ കളിക്കുന്ന താരമാണ് അശ്വിന്‍. ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ മല്‍സരങ്ങള്‍ ആയിരുന്നു ന്യൂസിലന്‍ഡ് പരമ്പര.
500 ാം മല്‍സരത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ അശ്വിനും അതൊരു പുതിയ ചരിത്രമായിരുന്നു. കാരണം 200 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിന്‍ ഈ മല്‍സരത്തിലൂടെയാണ് സ്വന്തമാക്കിയത്. 37 ടെസ്റ്റ്കളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. അശ്വിന് മുകളില്‍ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈയടക്കിയത് ഓസീസ് ലെഗ് സ്പിന്നര്‍ ക്ലാരീ ഗ്രിമെറ്റ് മാത്രമാണ്.
10 വിക്കറ്റ് നേട്ടം അശ്വിന്‍ കൈവരിച്ചിരിക്കുന്നത് അഞ്ച് തവണയാണ്. 39 ാം ടെസ്റ്റിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ് ഇതേ നേട്ടം കൈവരിച്ചത് 103 ടെസ്റ്റുകളിലൂടെ ആണെന്നുള്ളത് മാത്രം മതി അശ്വിന്‍ എന്ന താരത്തിന്റെ പ്രതിഭ മനസിലാക്കാന്‍. അഞ്ച് വിക്കറ്റ് നേട്ടം ഇതുവരെ 21 പ്രാവിശ്യമാണ് അശ്വിന്‍ നേടിയെടുത്തത്.
ബാറ്റിങിലും അശ്വിന്‍ തന്റെ പ്രതിഭ പലവട്ടം തെളിയിച്ചിട്ടുണ്ട്. 37 മല്‍സരങ്ങളില്‍ നിന്നായി 34.39 ശരാശരിയില്‍ 1479 റണ്‍സാണ് അശ്വിന്‍ സ്വന്തമാക്കിയിട്ടുള്ളത്. കോഹിലി പറഞ്ഞപോലെ തന്നെ അശ്വിന്‍ വിലമതിക്കാനാവാത്ത താരം തന്നെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day