|    Jun 18 Mon, 2018 7:48 am
FLASH NEWS

അശ്വനി സമരം : ഉടമകളെ വിളിച്ചുകൂട്ടി നടപടിക്കൊരുങ്ങുമെന്ന് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍മാര്‍

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: അശ്വനി ആശുപത്രി ഭരണസമിതി പുറത്താക്കിയ നഴ്‌സുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും 20 ദിവസമായി തുടരുന്ന സമരം ഒത്തു തീര്‍ക്കണമെന്നും അശ്വനി ഹെല്‍ത്ത് കെയര്‍ ഡയറക്ട്രര്‍മാരായ ഡോ.എ സി വേലായുധന്‍, ഡോ.വി ജെ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ആശുപത്രിക്കും അനുബന്ധസ്ഥാപനങ്ങള്‍ക്കും സ്ഥിരംഭരണ സംവിധാനം കൊണ്ടുവരുന്നതിന് ഓഹരി ഉടമകളുടെ യോഗം വിളിച്ച് നിയമനടപടിക്ക് ഒരുങ്ങുമെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി.ആതുര സേവന രംഗത്ത് തൃശൂരില്‍ തലയുയര്‍ത്തി നിന്നിരുന്ന അശ്വനി ആശുപത്രിയുടെ യശസ് ഭരണസമിതിയിലെ ഭിന്നതയും ഓഹരി ഉടമകളിലെ പടലപിണക്കവും നഴ്‌സുമാരുടെ സമരവും മൂലം നാശത്തിലേക്ക് പോകുകയാണ്. ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു തൊഴിലാളി സമരം. കോടതി നടപടി പൂര്‍ത്തിയാക്കുന്നതുവരെ ഇപ്പോഴുള്ള താല്കാലിക ഭരണസമിതയുടെ കീഴിലാണ് പ്രവര്‍ത്തനം. അഡ്മിനിസ്ട്രറ്റീവ് ഭരണത്തിനായി കോടതിയില്‍ വാദം അന്തിമഘട്ടത്തിലാണ്. 250 കോടി വിലയുള്ള ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കൈക്കലാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍ നടത്തുന്നതെന്ന് ഹെല്‍ത്ത് കെയര്‍ ഡയറക്ട്രര്‍മാര്‍ ആരോപിച്ചു. രണ്ട് നഴ്‌സുമാരെ തിരിച്ചെടുത്താല്‍ തീരാവുന്ന നിസാര പ്രശ്‌നമാണവിടെ. എന്നാല്‍, താത്കലിക ഭരണ സമിതിയുടെ പിടിവാശി മൂലം ദിവസം 15 ലക്ഷം രൂപയോളം നഷ്ട്ടമാണുണ്ടാകുന്നത്. ആശുപത്രി നഷ്ട്ടത്തിലാക്കി അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ച് ചെറിയ തുക്കയ്ക്ക് ഓഹരി വിറ്റുപോകേണ്ട അവസ്ഥ ഉണ്ടാക്കുകയാണിവര്‍. റീജണല്‍ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക, അത്യാസന്ന നിലയില്‍ വന്ന രോഗിക്ക് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരിയുടെ ബന്ധു എന്ന് പറഞ്ഞു ചികില്‍സ നിഷേധിക്കുക, നഴ്‌സ് ഹോസ്റ്റല്‍ അടച്ചു പൂട്ടുക, പിന്നീട് കോടതി വിധിയെ തുടര്‍ന്ന് തുറന്ന് നല്‍ക്കുക, ജീവനക്കാരെ പിരിച്ചു വിടുക, സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും സസ്‌പെന്റ് ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയാണെന്നും  ഇരുവരും ആരോപിച്ചു. എട്ട് ക്രിമിനല്‍ കേസുകള്‍ പ്രതി ചേര്‍ക്കപ്പെട്ട് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തികളാണ് താല്കാലിക ഭരണ സമിതിയിലെ പ്രമുഖര്‍. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ കേസുകള്‍ ഒതുക്കി തീര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് ഡോ.വേലായുധനും ഡോ.സുരേഷും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss