|    Jan 24 Tue, 2017 6:49 pm
FLASH NEWS

അശ്ലീല സിഡി വിവാദം; സന്ദീപ് കുമാറിന്റെ പരാതിയില്‍ പിഎ അറസ്റ്റില്‍

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ലൈംഗികാപവാദത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഡല്‍ഹി മന്ത്രിസഭാംഗം സന്ദീപ് കുമാറിന്റെ ഓഫിസ് സ്റ്റാഫും അടുത്ത സഹായിയുമായ പ്രവീണ്‍ സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ സിങാണ് വിവാദ സിഡി പ്രചരിപ്പിച്ചതെന്ന സന്ദീപ് കുമാറിന്റെ ആരോപണത്തെത്തുടര്‍ന്ന് സിങിന്റെ ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്. മന്ത്രിയായിരിക്കെ സന്ദീപ് കുമാറിന്റെ പിഎ ആയിരുന്നു പ്രവീണ്‍ സിങ്.
തന്റെ പൊതുജീവിതം നശിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും പ്രവീണ്‍ സിങ് ആസൂത്രണം ചെയ്തതാണ് സിഡിയുടെ പ്രചാരമെന്ന് സന്ദീപ്കുമാര്‍ പരാതിപ്പെട്ടതായി പോലിസ് പറഞ്ഞു. വിവാദ സിഡി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് എഎപിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും സന്ദീപ്കുമാറിനെ ഒഴിവാക്കിയിരുന്നു.
ഇതിനിടെ വിവാദ സിഡി ദൃശ്യങ്ങളില്‍ സന്ദീപിന് ഒപ്പമുണ്ടായിരുന്ന സ്ത്രീ സന്ദീപ് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സന്ദീപിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രിസഭയിലെ ശിശു -വനിതാ ക്ഷേമമന്ത്രിയായിരുന്ന സന്ദീപ്കുമാര്‍ ഔദ്യോഗിക വസതിയില്‍ വച്ച് ലഹരി പാനീയം നല്‍കി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നാണ് 40കാരിയായ സ്ത്രീ ആരോപിച്ചത്. ദൃശ്യം സിഡിയില്‍ പകര്‍ത്തിയത് താനറിഞ്ഞില്ലെന്നും സ്ത്രീ പറഞ്ഞിരുന്നു. അതേസമയം, താന്‍ ദലിതനായതിനാല്‍ തന്നെ കുടുക്കാന്‍ കെട്ടിച്ചമച്ചതാണ് വ്യാജ വീഡിയോ എന്ന് സന്ദീപ് കുമാര്‍ ആരോപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക