|    Jun 29 Thu, 2017 2:27 am
FLASH NEWS

അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് പീഡനം: ഒരാള്‍ അറസ്റ്റില്‍

Published : 11th November 2016 | Posted By: SMR

ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത ബന്ധുവായ പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ലൈംഗീകമായി പീടിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ കിണര്‍ സ്റ്റോപ്പിനടുത്ത് കാട്ടുകാനകം അത്തീഖ് റഹിമാ(46)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷ്, എഎസ്‌ഐ അനില്‍ മാത്യു, സിപിഒ ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലിയുള്ള ഇയാള്‍ വര്‍ഷത്തില്‍ രണ്ട് തവണ നാട്ടില്‍ വന്ന് പോവുമ്പോഴാണ് വിദ്യാഥിനിയെ പീഡിപ്പിച്ചിരുന്നതെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി. അസ്വാഭാവിക പെരുമാറ്റം കുട്ടിയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക