|    Nov 21 Tue, 2017 8:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ; വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

Published : 2nd November 2017 | Posted By: fsq

 

കൊല്ലം: സമൂഹ മാധ്യമങ്ങള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിക്കെതിരേ പോലിസ് കേസെടുത്തു. സംഭവം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാത്തതാണ് ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.സംഭവം വിവാദമായതോടെയാണ് ജുവനൈല്‍ ആക്റ്റ് പ്രകാരം കേസെടുത്തിരിക്കുന്നത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അപമാനഭാരത്താല്‍ കുട്ടി ആത്മഹത്യ—ക്ക് ശ്രമിച്ചു. പ്ലസ്ടു  വിദ്യാര്‍ഥി ദൃശ്യങ്ങ ള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്ന കാര്യം നേരത്തേതന്നെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതാണ്. എന്നാ ല്‍, ഒത്തുതീര്‍പ്പാക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥി വീണ്ടും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വഴങ്ങാതായതോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക